test del 3
രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് ബിജെപി; വടകന്തറയിൽ വാക്കേറ്റം, സ്ഥാനാർഥി തിരികെ മടങ്ങി

പാലക്കാട് ∙ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിലെ അമ്പത്തിയൊന്നാം വാർഡിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇതോടെ ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പ്രചാരണം പൂർത്തിയാക്കാനാവാതെ സ്ഥാനാർഥി മടങ്ങി. അതേ സമയം, പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാലാണ് തടഞ്ഞതെന്ന് എൻഡിഎ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വേട്ടക്കാരനൊപ്പമാണെന്നും ശോഭ ആരോപിച്ചു.
Source link


