രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു. റേഷന്‍കടകള്‍ വഴി മൂന്ന് മാസത്തെ റേഷന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇത്രയും അധികം സാധനങ്ങള്‍ സ്റ്റോക് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് മാസത്തേക്കുള്ള വിഹിതം വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ നാല് മുതല്‍ മേയ് 30 വരെയുള്ള തീയതികളില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്യും. ജൂണ്‍ മാസത്തേക്കുള്ള വിതരണത്തിനാവശ്യമായ സാധനങ്ങള്‍ എത്തുകയും ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്ത് തീരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആ മാസത്തേക്കുള്ള വിതരണവും ആരംഭിക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്ധനലഭ്യത കുറഞ്ഞാല്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലായാണ് സര്‍ക്കാര്‍ നടപടി.
Source link


