CINEMA
‘രണ്ട് പേർക്കും അത് വേണമെന്ന് തോന്നണം’; ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണെന്ന് ഗൗരി കൃഷ്ണൻ

താൻ ഭർത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തി സീരിയൽ താരം ഗൗരി കൃഷ്ണൻ. ആറ് മാസങ്ങൾക്ക് ശേഷം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്‌ലോഗിലൂടെയാണ് ഗൗരി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വ്യക്തിജീവിതത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഗൗരി മനസ് തുറന്നത്. ‘ചേട്ടൻ എവിടെ? കൂടെയില്ലേ?’ എന്ന പ്രേക്ഷകരുടെ തുടർച്ചയായ ചോദ്യങ്ങൾക്ക്, തങ്ങൾ ഇപ്പോൾ ഒപ്പമല്ല താമസമെന്നാണ് നടി മറുപടി നൽകിയത്. ഗൗരിയുടെ വാക്കുകൾ ഇങ്ങനെ:’ജീവിതത്തിൽ ഒരു കൂട്ട് വേണം എന്നത് എന്റെയും ആഗ്രഹമാണ്. പക്ഷേ അത് രണ്ടുപേർക്കും വേണമെന്ന് തോന്നിയാലേ കാര്യമുള്ളൂ. നല്ലൊരു കൂട്ടാകാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. അല്ലാതെ ആരും മോശക്കാരായതുകൊണ്ടല്ല.
Source link


