CINEMA

രണ്ടു വേഷത്തിൽ രൺവീർ ധുരന്ദർ 2 ടീസർ


ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ദറിന്റെ രണ്ടാം ഭാഗം ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്തിറങ്ങി. രൺവീർ സിംഗിനെ നായകനായി ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 19 ന് ആഗോള റിലീസായി തിയേറ്രറിൽ എത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്നീ കഥാപാത്രങ്ങളായി ഗംഭീര പ്രകടനം കാഴ്ച വയ്ക്കാൻ ഒരുങ്ങുകയാണ് രൺവീർ.ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി മാറുന്നു എന്ന് ടീസർ കാണിച്ചു തരുന്നു.

ആയിരം കോടിക്ക് മുകളിൽ ധുരന്ദർ ആഗോള കളക്ഷൻ നേടിയിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ രണ്ടാം ഭാഗം പുറത്തിറങ്ങും.

സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രമായ ‘ധുരന്ധറിന്റെ രചനയും നിർമ്മാണവും ആദിത്യ ധറാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു പ്രഖ്യാപനം ആയിരുന്നെങ്കിൽ, രണ്ടാം ഭാഗം അതിന്റെ ശക്തമായ മറുപടിയാണ്.ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നീ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ – ശബരി


Source link

Related Articles

Back to top button