രണ്ടു വയസുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ വഴിത്തിരിവ് , കുഞ്ഞിനെ അമ്മയും മൂന്നാംഭർത്താവും ചേർന്ന് കൊലപ്പെടുത്തി

കൊല്ലം: പുനലൂരിൽ രണ്ടു വയസുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാംഭർത്താവും ചേർന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തമിഴ് നാട്ടിൽ വച്ചായിരുന്നു കൊലപാതകമെന്നും കണ്ടെത്തി.
കുഞ്ഞിന്റെ അമ്മ കലാസൂര്യ തമിഴ്നാട്ടുകാരനായ കണ്ണൻ എന്നയാളെ മൂന്നാമത് വിവാഹം കഴിച്ചിരുന്നു. രണ്ടാംവിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇരുവരും തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ചു വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടിൽ എത്തിയതിൽ സംശയം തോന്നിയാണ് അമ്മൂമ്മ പൊലീസിനെ സമീപിച്ചത്. പുനലൂർ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് മൊഴി നൽകി. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത് കലാസൂര്യയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തി. തുടർന്ന് കലാസൂര്യയുമായി മധുരയിൽ എത്തി അന്വേഷണം നടത്തി. കണ്ണൻ ജോലി ചെയ്തിരുന്ന കോഴിഫാമിൽ ഒരുമാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്നാട് ചിക്കാനുരുണി പൊലീസിന്റെ സഹായത്തോടെ കണ്ണനെ പിടികൂടുകയായിരുന്നു. തമിഴ്നാട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Source link



