LATEST

രണ്ടു കോടിയുടെ ആഭരണ മോഷണത്തിൽ​ കവടിയാർ കൊട്ടാരത്തിൽ പൊലീസ് പരിശോധന  


തിരുവനന്തപുരം: രണ്ടു കോടി രൂപയുടെ അമൂല്യ ആഭരണങ്ങൾ മോഷണം പോയ കവടിയാർ കൊട്ടാരത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പൗരാണിക ആഭരണങ്ങൾ വിൽക്കുന്ന രാജ്യാന്തര സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു. സംശയമുള്ള കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തും. രജിസ്റ്റർ ചെയ്ത കേസ് പൊലീസ് അന്വേഷിക്കട്ടെയെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷണർ പറഞ്ഞു. ഒക്‌ടോബറിനും നവംബറിനും ഇടയിലാണ് മോഷണം. തെളിവെടുപ്പ് പൊലീസിന് വെല്ലുവിളിയാണ്. മോഷ്ടിച്ച ആഭരണങ്ങൾ പുറത്ത് എത്തിക്കുന്നതിനും മറിച്ചു വിൽക്കുന്നതിനും യഥേഷ്ടം സമയം മോഷ്ടാക്കൾക്ക് ലഭിച്ചു. തെളിവുകൾ നഷ്ടമാകാൻ ഇതിടയാക്കും രണ്ടു കോടിയാണ് ആഭരണങ്ങളുടെ മൂല്യമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും രാജ്യാന്തര വിപണയിൽ ഇതിന്റെ യഥാർത്ഥ മൂല്യം പലമടങ്ങാകും. ഇത്തരത്തിൽ പൗരാണിക ആഭരണങ്ങൾ രാജ്യത്തിന് അകത്തും പുറത്തും വില്പന നടത്തുന്ന സംഘങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.മൊഴിയെടുപ്പ് തുടരുന്നു


Source link

Related Articles

Back to top button