LATEST

‘രണ്ടാം മാസത്തിൽ ഗർഭഛിദ്രം നടത്തി, നൽകിയത് അപകടകരമായ മരുന്നുകൾ’; രാഹുലിനെതിരായ പരാതിയിൽ ഗുരുതര ആരോപണം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതിയിൽ ഗുരുതര ആരോപണവുമായി യുവതി. രണ്ടാം മാസത്തിലാണ് ഗർഭഛിദ്രം നടത്തിയതെന്നും മാനസികമായി തളർന്നുപോയെന്നും പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മെഡിക്കൽ രേഖകൾ കഴിഞ്ഞ ദിവസം തന്നെ ശേഖരിച്ചിരുന്നു. മേയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം​ ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകളിൽ പറയുന്നുണ്ട്. രണ്ട് മരുന്നുകളാണ് ഗർഭഛിദ്രത്തിനായി യുവതിക്ക് നൽകിയത്. രക്തസ്രാവത്തിനു ശേഷം പരാതിക്കാരി സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

യുവതിക്ക് ഗർഭഛിദ്രത്തിനായി അപകടകരമായ മരുന്നുകളാണ് നൽകിയതെന്ന് ഡോക്ടറും മൊഴി നൽകി. ഇതിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, യുവതി പരാതിക്ക് നൽകിയതിനുപിന്നാലെ ഒളിവിൽപ്പോയ മുങ്ങിയ രാഹുലും സുഹൃത്ത് ജോബിൻ ജോസഫിനെയും കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ്. അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം ആരംഭിച്ചു. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് വാദം.

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചിയൂരെത്തി വക്കാലത്തിൽ ഒപ്പിട്ടെന്ന പ്രചാരണവും പൊലീസ് തള്ളുകയാണ്. എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദ്ദേശം നൽകി. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കിയിട്ടുണ്ട്. പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.

ആദ്യവിവാഹബന്ധം ഒഴിഞ്ഞ ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നാണ് യുവതി മൊഴി നൽകിയത്. 2024ഓഗസ്റ്റ് 22ന് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. നാലു ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു. രാഹുലുമായി പരിചയപ്പെടുന്നത് വിവാഹബന്ധം ഒഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷമാണെന്നും മൊഴിയിലുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button