രഞ്ജന നാച്ചിയാർ ടി.വി.കെ വിട്ടു വിജയ്‌ക്കെതിരെ രൂക്ഷ വിമർശനം

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കെ തമിഴക വെട്രി കഴകം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും അഭിനേത്രിയുമായ രഞ്ജന നാച്ചിയാർ ടി.വി.കെയിൽ നിന്ന് രാജിവച്ച് ഡി.എം.കെയിൽ ചേർന്നു. ഡി.എം.കെയിൽ ചേർന്ന ഉടൻ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ടി.വി.കെയിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും ജില്ലാ നേതാക്കളെ പോലും കേൾക്കുന്നില്ലന്നും ചിലരുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും രഞ്ജന നാച്ചിയാർ പറഞ്ഞു.വിജയ് വ്യക്തിപരമായ കാര്യങ്ങൾ ‘വിലപ്പോയില്ല’ എന്ന് തള്ളിക്കളഞ്ഞു. ‘എന്താണ് വിലപ്പോവാത്തത് നിങ്ങളുടെ ഭാര്യയോ നിങ്ങളുടെ വിവാഹമോ?’ അവർ വിജയ്‌യോടു ചോദിക്കുന്നു. പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതോ അവർക്ക് സമീപിക്കാവുന്നതോ ആയ നേതൃത്വമല്ല ടി.വി.കെയിലുള്ളത്.എം.ജി രാമചന്ദ്രനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാഷ്ട്രീയത്തിലെത്തിയെന്നാണ് വിജയ് പറഞ്ഞിരുന്നത്. അതിനാൽ ആളുകൾക്ക് അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷകളുണ്ടായിരുന്നു, അദ്ദേഹം എം.ജി.ആറിനെപ്പോലെയാകുമെന്ന് ഞാൻ പോലും പ്രതീക്ഷിച്ചിരുന്നു. എം.ജി.ആർ ഇങ്ങനെയായിരുന്നില്ല, അദ്ദേഹം ആളുകളെ കാണുകയും അവരുമായി ഇടപഴകുകയും ചെയ്യുമായിരുന്നു, പക്ഷേ അദ്ദേഹം (വിജയ്) അകലെ ഒരു കാറിൽ ഇരുന്നുകൊണ്ട് കൈവീശുകയാണ്, ഞങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ല അത്- അവർ പറഞ്ഞു. ഡി.എം.കെ ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടിയായതുകൊണ്ടാണ് അതിൽ ചേർന്നതെന്നും രഞ്ജന വ്യക്തമാക്കി.
Source link



