LATEST
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാല് വാഹനങ്ങളിൽ ഇടിച്ചു: കാറിൽ കടത്തിയ 96 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തൃശൂർ റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം കിലോമീറ്ററോളം പിന്തുടർന്നായിരുന്നു ദേശീയപാത കൊരട്ടിയിൽ വച്ച് സാഹസികമായി ഇയാളെ പിടികൂടിയത്. ഡാൻസാഫ് സംഘം പാലിയേക്കര ടോൾ പ്ലാസയിൽ കാത്തുനിന്നെങ്കിലും വിവരം മനസിലാക്കിയ ഷംനാദ് അമിത വേഗത്തിൽ കാറുമായി കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് സംഘവും വാഹങ്ങളിൽ ഇയാളെ പിന്തുടർന്നു. മേൽപ്പാല നിർമ്മാണം നടക്കുന്ന കൊരട്ടി ജംഗ്ഷനിൽ ഇയാളുടെ കാർ ഗതാഗതക്കുരുക്കിൽപെട്ടു. ഇതിനിടെ വീണ്ടും രക്ഷപ്പെടുമ്പോഴാണ് മറ്റുവാഹനങ്ങളിൽ ഇടിച്ചത്.
Source link



