test del 2
രക്തംപുരണ്ട സ്കൂൾബാഗുകൾ, ഷൂകൾ, ചിത്രങ്ങൾ; മിനാബ് കൂട്ടക്കുരുതിയുടെ സ്മരണകളുമായി ഇറാൻസംഘം പാകിസ്താനിൽ

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പാകിസ്താനിലെത്തി. മിനാബ് സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ രക്തംപുരണ്ട സ്കൂൾ ബാഗുകൾ, ഷൂകൾ, വെള്ളപ്പൂക്കൾ, അവരുടെ ചിത്രങ്ങൾ എന്നിവ വിമാനത്തിലെ മുൻനിര സീറ്റുകളിൽ നിരത്തിയാണ് ഇറാൻ സംഘം ഇസ്ലാമാബാദിലേക്ക് യാത്ര ചെയ്തത്. പ്രതിനിധി സംഘത്തിന് ‘മിനാബ് 168’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇവരെ തന്റെ ‘സഹയാത്രികർ’ എന്നാണ് ഗാലിബാഫ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശേഷിപ്പിച്ചത്.
Source link


