CINEMA

യെസ്‌ഡി സ്‌പെഷ്യൽ റോഡ്സ്റ്റർ വിപണിയിൽ


കൊച്ചി :യെസ്‌ഡി റെഡ് വുൾഫ് പുതിയ സ്‌പെഷ്യൽ എഡിഷൻ റോഡ്സ്റ്റർവിപണിയിലെത്തി. ബൈക്കിന് എക്സോസ്റ്റ്, എൻജിൻ, ഹാൻഡിൽബാർ എന്നിവയിൽ ക്രോം ഉപയോഗിച്ച ആഴത്തിലുള്ള ചുവപ്പ് നിറമാണ് പ്രത്യേകത. 350 ആൽഫ 2 ലിക്വിഡ് കൂൾഡ് എൻജിനോടൊപ്പം 6-സ്പീഡ് ഗിയർബോക്‌സും അസിസ്റ്റ്-അൻഡ്-സ്ലിപ്പർ ക്ലച്ചും ലഭിക്കുന്നു. സമൃദ്ധമായ ബ്രൗൺ സീറ്റ്, മോഡുലാർ ക്രമീകരണം, ഡ്യുവൽ-ചാനൽ എ.ബി.എസ്, 350 കിലോമീറ്ററിൽ കൂടുതലുള്ള റേഞ്ച് എന്നിവ ടൂറിംഗ് സൗകര്യം ഉറപ്പാക്കുന്നു. 1970-കളിലെ ശൈലിയും ആധുനിക പ്രകടന ശേഷിയും ഒന്നിപ്പിക്കുന്നതാണ് റെഡ് വുൾഫെന്ന് ജാവ-യെസ്‌ഡി മോട്ടോർ സൈക്കിൾസ് അറിയിച്ചു.


Source link

Related Articles

Back to top button