യു.ഡി.എഫ് വന്നാൽ തുറമുഖ നഗരം സൃഷ്ടിക്കും: സതീശൻ

വർക്കല: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ വലുതും ചെറുതുമായ തുറമുഖങ്ങളെ സംയോജിപ്പിച്ച് സിംഗപ്പൂർ മാതൃകയിൽ തുറമുഖ നഗരം സൃഷ്ടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതിലൂടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവും. അതിൽ നല്ലൊരു പങ്കും തീരമേഖലയ്ക്കായി നീക്കിവയ്ക്കുമെന്നും .പുതുയുഗ യാത്രയുടെ തലസ്ഥാന ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.കണ്ണൂരിൽ ആരോഗ്യമന്ത്രി എന്തൊരഭിനയമാണ് നടത്തിയത്. മുദ്രാവാക്യം വിളി കേട്ടാൽ പിടലി ഉളുക്കുമെന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. സംഘപരിവാറിന്റെ പാതയിലാണ് സി.പി.എമ്മിന്റെ സഞ്ചാരം. മോദിയും പിണറായിയും അനിയൻബാവ, ചേട്ടൻബാവ കളിയാണ്. വർഗ്ഗീയവാദികളുടെ കൈകളിലേക്ക് പന്തം എറിഞ്ഞു കൊടുക്കുകയാണ് . സമഗ്രമായ ബദൽ പദ്ധതികൾ നടപ്പാക്കാനുള്ള സർവ സന്നാഹങ്ങളുമായിട്ടാണ് യു.ഡി.എഫ് അധികാരത്തിൽ വരുകയെന്നും സതീശൻ പറഞ്ഞു.
Source link


