LATEST

യു.ഡി.എഫ് ആദ്യഘട്ട പട്ടിക മാർച്ച് 7ന് ശേഷം


തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് പുറത്തായതോടെ ഒഴിവ് വന്ന പാലക്കാട് സീറ്റിൽ നടൻ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും. പിഷാരടിയുമായി വ്യക്തിപരമായ അടുപ്പമുള്ള ചില നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. ഔദ്യോഗികമായ നിർദ്ദേശം വന്നാൽ മത്സരിക്കാനുള്ള സന്നദ്ധത പിഷാരടി അറിയിച്ചിട്ടുണ്ട്.ഞയറാഴ്ച ഡൽഹിയിൽ എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ 20 സിറ്റിംഗ് എം.എൽ.എമാരുൾപ്പെടെ 50 ഓളം സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് പരിശോധിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന ദിവസമായ മാർച്ച് ഏഴിന് ശേഷം ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം വന്നേക്കും. സംവരണ മണ്ഡലമായ അടൂരിൽ മുൻ എം.പി രമ്യാഹരിദാസ് മത്സരിച്ചേക്കും.


Source link

Related Articles

Back to top button