LATEST

യു.എ.ഇയിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണം

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് യു.എ.ഇയിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പൗരൻമാർ യു.എ.ഇ അധികൃതരും എംബസിയും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണം. ദുബായിലെ കോൺസുലേറ്റ് ജനറൽ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ടോൾ ഫ്രീ നമ്പർ: 800-46342,വാട്ട്‌സ്ആപ്പ് നമ്പർ +971543090571.

വിസ നീട്ടും

ഗൾഫ് പ്രതിസന്ധി കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്ക് വിസ നീട്ടി നൽകുമെന്ന് വിദേശകാര്യമന്ത്രാലയം. വിസ നീട്ടൽ,താമസം തുടങ്ങിയ സഹായം ആവശ്യമുള്ളവർ,അടുത്തുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി (എഫ്.ആർ.ആർ.ഒ) ബന്ധപ്പെടണം. വിശദാംശങ്ങൾക്ക്: https://boi.gov.in/.


Source link

Related Articles

Back to top button