test del 2

യു.എസ്‌. സൈന്യത്തിൽ പോര് കനക്കുന്നു; കാഷ് പട്ടേലും തുൾസി ഗബ്ബാർഡും ഉടൻ തെറിച്ചേക്കും


വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരുമാസം പിന്നിട്ടിരിക്കേ യു.എസ്. സൈന്യത്തിലും പോര്‌ കനക്കുന്നു. കരസേനാമേധാവി ജനറൽ റാൻഡി ജോർജിനെ പ്രതിരോധസെക്രട്ടി പീറ്റ്‌ഹെഗ്‌സെത്ത് പുറത്താക്കി. കാലാവധിപൂർത്തിയാക്കാൻ ഒരു വർഷം ശേഷിക്കേയാണ് ജോർജിനോട് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സൈന്യത്തിന്റെ ട്രാൻസ്ഫർമേഷൻ ആൻഡ് ട്രെയിനിങ് കമാൻഡിന് നേതൃത്വം നൽകുന്ന ജനറൽ ഡേവിഡ് ഹോഡ്‌നെയും സേനാ ജനറൽ വില്യം ഗ്രീൻ ജൂനിയറെയും പുറത്താക്കി. യുദ്ധം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹെഗ്സെത്തും സൈനികനേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കാരണം.ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരെ പുറത്താക്കിയിരുന്നു. എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേൽ, ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് എന്നിവരും ഉടൻ തെറിച്ചേക്കുമെന്നാണ് റിപ്പോർട്ട്.രണ്ട് യു.എസ്. വിമാനങ്ങൾഇറാൻ വെടിവെച്ചിട്ടു24 മണിക്കൂറിനിടെ യു.എസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ വിമാനം ഇറാന്റെ അതിർത്തിക്കുള്ളിൽവെച്ചും ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II വിമാനം ഹോർമുസ് കടലിടുക്കിന് സമീപത്തും ഇറാൻ വെടിവെച്ചിട്ടു. ഇറാന്റെ മണ്ണിൽ യു.എസ്. സേനാവിമാനം തകരുന്നത് ആദ്യമാണ്. എഫ്-15-ൽനിന്ന് ചാടിയ വൈമാനികരിലൊരാളെ യു.എസ്. സ്പെഷ്യൽഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. മറ്റേയാൾക്കായി ഇറാൻ, യു.എസ്. സൈന്യങ്ങൾ തിരച്ചിൽ തുടരുകയാണ്.


Source link

Back to top button