LATEST

പശ്ചിമേഷ്യൻ യുദ്ധം : അനുനയ ചർച്ചയ്ക്ക് ഇപ്പോൾ തയ്യാറല്ലെന്ന് ട്രംപ്


 വീണ്ടും ആക്രമണ ഭീതിയിൽ ഖാർഗ് ദ്വീപ്
 ആക്രമണം നിറുത്താതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻടെഹ്റാൻ: നയതന്ത്ര ചർച്ചകൾക്ക് ഒമാൻ അടക്കം മിഡിൽ ഈസ്റ്റ് സഖ്യ രാജ്യങ്ങൾ ശ്രമിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന് യു.കെ, ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ, ഹോർമുസിന്റെ സുരക്ഷയ്ക്കായി നിരവധി മാർഗങ്ങൾ സഖ്യ കക്ഷികളുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് യു.കെ പ്രതികരിച്ചു.


Source link

Back to top button