test del 3
യുവാവിനെ സൗഹൃദം നടിച്ച് വിളിച്ചുവരുത്തി മർദനവും കവർച്ചയും; നാലുപേർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി

കൊച്ചി ∙ പാലാരിവട്ടത്തു യുവാവിനെ അപ്പാർട്മെന്റിലേക്കു വിളിച്ചുവരുത്തി മർദിച്ചു പണവും മൊബൈൽ ഫോണും കവർന്നു. പെരുമ്പാവൂർ വെങ്ങോല സ്വദേശി കെ.വി.സന്ദീപാണ് ആക്രമണത്തിന് ഇരയായത്. പാലാരിവട്ടം സ്വദേശി മനുവും കണ്ടാലറിയാവുന്ന മറ്റു 3 പേരും ചേർന്നു മർദിച്ചുവെന്നാണു പരാതി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത പാലാരിവട്ടം പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് സന്ദീപിന്റെ കൈവശമുണ്ടായിരുന്ന ഫോൺ തട്ടിയെടുക്കുകയും അതിലെ വോലറ്റ് ആപ്പ് വഴി 24,757 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് അയപ്പിക്കുകയും ചെയ്തു. ഇതിനു പുറമേ പഴ്സിൽ ഉണ്ടായിരുന്ന 13,000 രൂപയും പ്രതികൾ കവർന്നു. പരുക്കേറ്റ സന്ദീപ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Source link


