test del 4 copy of del 3
യുവനടിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകൻ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കും

കൊച്ചി ∙ യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണത്തിന്റെ തുടർനടപടികൾക്കായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള പൊലീസിന്റെ അപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. 3 ദിവസത്തെ കസ്റ്റഡിയാവും പൊലീസ് ആവശ്യപ്പെടുക എന്നാണ് സൂചനകൾ. അതിനൊപ്പം രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. കസ്റ്റഡിയിൽ വിടുന്നത് രഞ്ജിത്തിന്റെ അഭിഭാഷകൻ എതിർത്തേക്കില്ല എന്നാണ് വിവരം. ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യം അനുവദിക്കണമെന്ന ആവശ്യമായിരിക്കും പ്രതിഭാഗം മുന്നോട്ടുവയ്ക്കുക. രഞ്ജിത്തിനു വേണ്ടി കഴിഞ്ഞ ദിവസം ഹാജരായ അഭിഭാഷകൻ കേസിന്റെ വക്കാലത്തൊഴിഞ്ഞിരുന്നു. ചിത്രത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം കൂടിയായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്ത് ഒഴിഞ്ഞത്. ഐസിസി അംഗമായിരുന്ന അഭിഭാഷകൻ തന്നെ പ്രതിഭാഗത്തിനു വേണ്ടി ഹാജരായത് വിവാദമായതോടെയാണ് അഭിഭാഷകന്റെ നടപടി. ഐസിസിക്ക് മുൻപാകെ നടിയുടെ പരാതി വന്നിട്ടില്ലെന്നും താൻ രാജി വച്ചതിനു ശേഷമാണ് രഞ്ജിത്തിനു വേണ്ടി ഹാജരായതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അനാവശ്യമായി വിവാദങ്ങളിലേക്ക് പേര് വലിച്ചിഴയ്ക്കാൻ താൽപര്യമില്ലാത്തതിനാൽ വക്കാലത്ത് ഒഴിയുന്നു എന്നാണ് മുഹമ്മദ് സിയാദ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ പുതിയ അഭിഭാഷകനാകും ഇന്ന് രഞ്ജിത്തിനു വേണ്ടി ഹാജരാവുക.
Source link


