LATEST

യുവതീ പ്രവേശനത്തിൽ സർക്കാർ; മതാചാരങ്ങൾ സംരക്ഷിക്കണം, മതപണ്ഡിതരുടെ അഭിപ്രായം തേടണം


ന്യൂഡൽഹി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ പുനഃപരിശോധനയ്ക്ക് മുമ്പ് മതപണ്ഡിതരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും അഭിപ്രായം തേടണമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ബോധിപ്പിച്ചു. ആചാരങ്ങളിൽ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കും മുൻപ് കൃത്യമായ പഠനവും ചർച്ചയും വേണം.തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ്, മുൻ നിലപാട് മാറ്റി ആചാര ലംഘനം പാടില്ലെന്ന ധ്വനിയോടെയുള്ള സത്യവാങ്മൂലം. അതേസമയം, യുവതീ പ്രവേശനം വേണ്ടെന്ന് നേരിട്ട് വ്യക്തമാക്കിയതുമില്ല.​ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്ന ഏഴ് ചോദ്യങ്ങൾക്കുള്ള വാദമുഖങ്ങളാണ് സത്യവാങ്‌മൂലത്തിലുള്ളത്.


Source link

Related Articles

Back to top button