LATEST

ശ്രാവൺ ബി.രാജ് വീണ്ടും എ.ബി.വി.പി ദേശീയ സെക്രട്ടറി

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്(എ.ബി.വി.പി) ദേശീയ സെക്രട്ടറിയായി പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല ഗവേഷണ വിദ്യാർത്ഥിയുമായ ശ്രാവൺ ബി രാജ് തുടരും. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഇന്നലെ സമാപിച്ച 71- ാം ദേശീയ സമ്മേളനമാണ് തുടർച്ചയായ മൂന്നാം വട്ടവും ശ്രാവണിനെ തിരഞ്ഞെടുത്തത്.

ദേശീയ ഉപാദ്ധ്യക്ഷനായി കേരള കേന്ദ്ര സർവ്വകലാശാല പ്രൊഫസർ എസ് നാഗലിംഗവും തുടരും.മറ്റ് ഭാരവാഹികൾ: പത്തനംതിട്ട സ്വദേശിയും എൻ. ഐടി പുതുച്ചേരി ഗവേഷണ വിദ്യാർത്ഥിയുമായ ഇന്ദുചൂഡൻ രമേശ്(കേന്ദ്ര പ്രവർത്തക സമിതി അംഗം), എൻ .സി.ടി ശ്രീഹരി(സംസ്ഥാന സംഘടന സെക്രട്ടറി), കെ.പി അഭിനവ്, എസ്. അക്ഷയ്, ഡോ. ബി.ആർ. അരുൺ, ശ്രുതി.എ.എസ്, കല്ല്യാണി ചന്ദ്രൻ (ദേശീയ നിർവാഹക സമിതി അംഗങ്ങൾ).


Source link

Related Articles

Leave a Reply

Back to top button