LATEST

ഇന്ധന പ്രതിസന്ധി മാറും; പക്ഷേ സ്വര്‍ണം വീണ്ടും കുതിക്കും; കാരണങ്ങള്‍ അറിയാം


സമാധാന ചര്‍ച്ചകളില്‍ ആവേശംകൊച്ചി: പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകളുടെ പ്രതീക്ഷയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതോടെ ഓഹരി, സ്വര്‍ണ വിപണികള്‍ ശക്തമായി തിരിച്ചുകയറി. യുദ്ധ ഭീതി ഒഴിഞ്ഞതിനാല്‍ നിക്ഷേപകര്‍ അമേരിക്കന്‍ ഡോളര്‍, ബോണ്ടുകള്‍ എന്നിവയില്‍ നിന്ന് പണം മികച്ച സാദ്ധ്യതകളുള്ള സ്വര്‍ണത്തിലേക്കും ഓഹരിയിലേക്കും മാറ്റി. ഇന്നലെ യു.എസ് വിപണികളില്‍ ദൃശ്യമായ അനുകൂല ചലനങ്ങളുടെ ചുവടു പിടിച്ച് ഏഷ്യന്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകളായ ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി, ചൈനയിലെ ഷാംഗ്ഹായി കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവയും മുന്നേറി. വിദേശ നിക്ഷേപകര്‍ വീണ്ടും സജീവമായതാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. മുഖ്യ സൂചികയായ സെന്‍സെക്സ് 1,205 കുതിച്ച് 75,273.45ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 394.05 പോയിന്റ് നേട്ടത്തോടെ 23,306.45ല്‍ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു.


Source link

Back to top button