യുദ്ധത്തിൽ തെറ്റി ട്രംപിന്റെ തന്ത്രങ്ങൾ

ടെഹ്റാൻ: ഫെബ്രുവരി 28നാണ് യു.എസും ഇസ്രയേലും ഇറാനെതിരെ ആക്രമണം തുടങ്ങിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇറാൻ ചെറുത്തുനിൽപ്പ് തുടരുമ്പോൾ, യുദ്ധം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന ഭീതിയിലാണ് ഗൾഫ് രാജ്യങ്ങൾ. ഇറക്കുമതി തീരുവ മുതൽ വെനസ്വേലയിലെ ഭരണമാറ്റത്തിൽ വരെ ട്രംപ് പരീക്ഷിച്ച് വിജയിച്ച സമ്മർദ്ദ തന്ത്രം ഇറാന്റെ കാര്യത്തിൽ പാളി.ട്രംപ് സമ്മർദ്ദം ചെലുത്തുംതോറും ഇറാൻ കൂടുതൽ അക്രമകാരിയാകുന്ന കാഴ്ചയാണിപ്പോൾ. വിട്ടുവീഴ്ചയില്ലാത്ത പ്രത്യാക്രമണമാണ് ഇറാൻ ഗൾഫ് രാജ്യങ്ങൾക്കുനേരെ നടത്തുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയെ വിറപ്പിക്കാൻ ശേഷിയുള്ള ഒരു ഊർജ്ജ യുദ്ധത്തിന്റെ വക്കിലാണ് ലോകം. ഗൾഫിലെ ഊർജ്ജ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമിട്ടാൽ ഇന്ത്യയടക്കം ലോകരാജ്യങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല.
Source link



