യുദ്ധത്തിൽ ഉലഞ്ഞ് വിദേശ വ്യാപാരം

ഫെബ്രുവരിയിൽ വ്യാപാര കമ്മി കുറഞ്ഞുകൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷം ചരക്കുനീക്കത്തിൽ തടസം സൃഷ്ടിച്ചതിനാൽ ഇന്ത്യയുടെ വിദേശ വ്യാപാരം ഉലയുന്നു. കയറ്റുമതി തളർച്ചയും ഇറക്കുമതിയിലെ ഇടിവും ഫെബ്രുവരിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി 2,710 കോടി ഡോളറിലേക്ക് കുറച്ചു. ജനുവരിയിൽ വ്യാപാര കമ്മി 3,468 കോടി ഡോളറായിരുന്നു. ഇറാനും അമേരിക്കയുമായി രാഷ്ട്രീയ സംഘർഷം രൂക്ഷമായതോടെ ഷിപ്പിംഗ് ചെലവും ഇൻഷ്വറൻസ് പ്രീമിയവും ഉയർന്നതാണ് ഇറക്കുമതിക്ക് തിരിച്ചടിയായത്. എന്നാൽ ഇന്ധനം, സ്വർണം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി ഫെബ്രുവരിയിൽ ഉയർന്ന തലത്തിലാണ്. മുൻവർഷം ഇതേകാലയളവിൽ വ്യാപാര കമ്മി 1,442 കോടി ഡോളറായിരുന്നു.ഇറക്കുമതി കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ 5,133 കോടി ഡോളറിൽ നിന്ന് 6,371 കോടി ഡോളറായി ഉയർന്നു. ജനുവരിയിൽ 7,124 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്.
Source link



