LATEST

യുദ്ധക്കളത്തിൽ കണ്ണുനട്ട് നിക്ഷേപകർ


ക്രൂഡോയിലും രൂപയും വെല്ലുവിളികൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ഗതിവിഗതികളും ഇന്ധന വിലയിലെ ചലനങ്ങളുമാകും നടപ്പുവാരം ഇന്ത്യൻ ഓഹരി വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുക. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില 110 ഡോളറിന് മുകളിൽ തുടരുന്നതും ഡോളറിനെതിരെ രൂപ റെക്കാഡ് തകർച്ച നേരിട്ടതുമാണ് കഴിഞ്ഞ വാരം വിപണികളെ മുൾമുനയിലാക്കിയത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് വ്യക്തമാക്കിയതിനാൽ എണ്ണ വിലയിൽ കാര്യമായ ഇടിവുണ്ടാകാൻ ഇടയില്ല. ശത്രു രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകൾ ഒഴികെ ഹോർമുസ് ഇടനാഴി തുറന്നുനൽകുമെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യൻ നിക്ഷേപകർക്ക് ആശ്വാസമായേക്കും. നിരവധി നിബന്ധനകളോടെ ഇറാൻ നൽകുന്ന ഇളവ് ലോക ഇന്ധന വിപണിക്ക് കാര്യമായ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തുന്നത്. ഇതിനിടെ റഷ്യ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഇന്നലെയും ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ ആക്രമണം കടുപ്പിച്ചതിനാൽ സമാധാനം അകലെയാണെന്ന് വിലയിരുത്തുന്നു.


Source link

Related Articles

Back to top button