test del 3
യുദ്ധം നിർത്താൻ പുതിയ കണ്ടിഷൻ, അനുവദിച്ചാൽ ഇറാന് പ്രതിമാസം 80 കോടി ഡോളർ; ‘ഈജിപ്ഷ്യൻ മോഡൽ’ പരീക്ഷണം ഏശുമോ?

പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ 15 ഇന നിർദേശങ്ങളാണ് ഇറാനു മുന്നിൽ യുഎസ് വച്ചത്. ഇതിന് മറുപടിയായി ഇറാനും ചില നിർദേശങ്ങൾ പരസ്യമാക്കിയിട്ടുണ്ട്. ഇതിലൊന്നാണ് ലോകത്തിന്റെ എണ്ണക്കവാടമായ ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നത്. രാജ്യാന്തര എണ്ണവിപണിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഇടുങ്ങിയ പാത ‘അടഞ്ഞത്’ വലിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. വൈകി മനസിലാക്കിയ തുറുപ്പുചീട്ട്ഹോര്മുസിനെ എങ്ങനെ തന്ത്രപരമായി ഉപയോഗിക്കാമെന്ന് ഇറാനും മനസ്സിലാക്കിയത് ഇതിനു ശേഷമാണെന്ന് ചില സാമ്പത്തിക വിദഗ്ധർ പറയുന്നു. ഭാവിയിലും ഇറാൻ ‘ഹോർമുസ്’ ആയുധം പുറത്തെടുക്കുമെന്നും ഇവര് മുന്നറിയിപ്പ് നൽകുന്നു. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് പണം പിരിക്കാനും ഇറാന് പദ്ധതിയുണ്ട്. ഇതിനായി നിയമനിർമാണത്തിനും ഇറാൻ തയാറെടുക്കുന്നതായാണ് വിവരം.
Source link


