യുദ്ധം അവസാനിച്ചു? ഇറാൻ വലിയൊരു ‘സമ്മാനം’ നൽകിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.കൂടാതെ ഇറാൻ അമേരിക്കയ്ക്ക് വലിയൊരു ‘സമ്മാനം’ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ – വാതകക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു. എന്നാൽ ആ സമ്മാനം എന്താണ് യുഎസ് പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയിട്ടില്ല.’അവർ ചെയ്തത് ശരിക്കും അത്ഭുതകരമായിരുന്നു. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു. സമ്മാനം എത്തി. വലിയൊരു തുക വിലമതിക്കുന്ന വളരെ വലിയ സമ്മാനമായിരുന്നു അത്. ആ സമ്മാനം എന്താണെന്ന് ഞാൻ നിങ്ങളോട് ഇപ്പോൾ പറയുന്നില്ല. പക്ഷേ അത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമായിരുന്നു’- ട്രംപ് വ്യക്തമാക്കി.
Source link


