LATEST

കേരളത്തിൽ എയിംസ് വന്നിരിക്കും: സുരേഷ് ഗോപി

തൃശൂർ: എയിംസ് കേരളത്തിൽ വന്നിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വരുമ്പോൾ മഹത്വം എനിക്ക് മാത്രമാകും. അതിന്റെ പേരിൽ വോട്ട് ചോദിക്കാൻ വരില്ല. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് മൊഴിയെടുത്തെങ്കിലും താൻ പറഞ്ഞ ഒരു വാചകവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. 2025ലെ പൂരത്തിന് മുന്നോടിയായി നടന്ന അവലോകനയോഗത്തിൽ ചില ഉദ്യോഗസ്ഥരുടെ അപക്വമായ തീരുമാനമാണ് 2024ലെ പൂരം അലങ്കോലപ്പെട്ടതിന് കാരണമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

മുൻ കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ കാലത്ത് നിറുത്തിവച്ച ഗുരുവായൂർ- പൊന്നാനി റെയിൽപ്പാതാ പദ്ധതി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയശേഷമാണ് പുനരാരംഭിച്ചത്. വോട്ട് ചോദിക്കാൻ ഇതും വിഷയമല്ലേ. ആമയുടെ മുട്ട എന്താണ്, തേങ്ങ എന്താണ് എന്നൊക്കെയാണ് ഇപ്പോഴത്തെ ചർച്ച. തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡോ.കെ.ജി.പത്മകുമാർ തയ്യാറാക്കിയ പഠന റിപ്പോർട്ട് കളക്ടർക്കും സർക്കാരിനും കൈമാറിയിട്ടുണ്ടെന്നും വ്യക്തമാക്കി.


Source link

Related Articles

Back to top button