മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വികൾ ബ്ലോക്ബസ്റ്റർ

കൊച്ചി: വിപണിയിലെത്തി ഒരുവർഷത്തിനിടെ ബ്ലോക്ബസ്റ്ററായി മഹീന്ദ്രയുടെ ഇലക്ട്രിക് ഒറിജിൻ എസ്.യു.വികളായ എക്‌സ്.ഇ.വി 9ഇ, ബി.ഇ 6 മോഡലുകൾ. കഴിഞ്ഞ നവംബറിലാണ് മഹീന്ദ്ര രണ്ട് പ്യുവർ ഇലക്ട്രിക് ഒറിജിൻ എസ്.യു.വികൾ പുറത്തിറക്കിയത്. പിന്നാലെ ഇന്ത്യൻ ഇ.വി വിപണിയിൽ വൻ തരംഗമാണ് ഇരുമോഡലുകളും സൃഷ്ടിച്ചത്. ഓരോ 10 മിനിറ്റിലും ഒരെണ്ണം എന്ന രീതിയിൽ ഏകദേശം ഏഴ് മാസത്തിനുള്ളിൽ 30,000ൽ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വികളാണ് റോഡിൽ എത്തിയത്. ഇത് വിപണിയിലെ പുതിയ നേട്ടമാണ്.
1000ൽ അധികം മഹീന്ദ്ര ഇലക്ട്രിക് ഒറിജിൻ എസ്.യു.വികൾ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ 20,000 കിലോമീറ്റർ പിന്നിട്ടിരുന്നു. ചിലത് ഏഴ് മാസത്തിനുള്ളിൽ 50,000 കിലോമീറ്ററെന്ന നാഴികക്കല്ലും മറികടന്നു. 70 ശതമാനം വാഹനങ്ങൾ എല്ലാ മാസവും 1,000 കിലോമീറ്റർ അധികം ഓടിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 65 ശതമാനം വാഹനങ്ങളും എല്ലാ പ്രവൃത്തി ദിവസവും വാഹനം നിരത്തിലിറക്കുന്നുണ്ട്.
Source link


