LATEST

യുഎസ് സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇറാൻ,​ അമേരിക്കൻ ആക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്ന് ആശങ്ക

ടെ​ഹ്റാ​ൻ​:​ ​ വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന അവസാനഘട്ട ആണവ ചർച്ചയിലും ധാരണയായില്ലെങ്കിൽ ഇറാനെ ആക്രമിക്കാൻ മുന്നൊരുക്കവുമായി അമേരിക്ക,​ ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ യു.എസിന്റെ വ്യോമാക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇറാന്റെ സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടായിരിക്കും യു.എസ് ആക്രമണമെന്നാണ് സൂചന. സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് രാജ്യം വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന നിലപാടിലാണ് ഇറാൻ. നേരത്തെ നടന്ന രണ്ട് റൗണ്ട് ചർച്ചകൾക്ക് സമാനമായി ഒമാന്റെ മദ്ധ്യസ്ഥതയിലാണ് വ്യാഴാഴ്ചത്തെ ചർച്ചയും നടക്കുക,​

യു​റേ​നി​യം​ ​സ​മ്പു​ഷ്ടീ​ക​ര​ണം​ ​പ​രി​മി​ത​പ്പെ​ടു​ത്താ​നോ​ ​വി​ദേ​ശ​ ​രാ​ജ്യ​ത്തേ​ക്ക് ​മാ​റ്റാ​നോ​ ​ഇ​റാ​ൻ​ ​ത​യ്യാ​റാ​യേ​ക്കു​മെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​യു.​എ​സ് ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള​ ​സ​മ്പു​ഷ്ടീ​ക​ര​ണ​ ​പ​ദ്ധ​തി,​​​അ​റ​ബ് ​രാ​ജ്യ​ങ്ങ​ളു​ടെ​ ​നി​ക്ഷേ​പം​ ​തു​ട​ങ്ങി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഇ​റാ​ൻ​ ​ച​ർ​ച്ച​യി​ൽ​ ​മു​ന്നോ​ട്ടു​വ​യ്ക്കു​മെ​ന്ന് ​അ​റി​യു​ന്നു.​ ​ആ​ണ​വാ​യു​ധ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കി​ല്ലെ​ന്ന​ ​ഉ​റ​പ്പ് ​ല​ഭി​ച്ചാ​ൽ​ ​ഇ​ള​വു​ക​ൾ​ക്ക് ​യു.​എ​സും​ ​ത​യ്യാ​റാ​കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.

അതിനിടെ ഇ​റാ​നെ​ ​ആ​ക്ര​മി​ക്കാ​നു​ള്ള​ ​സൈ​നി​ക​ ​സ​ന്നാ​ഹ​ങ്ങ​ൾ​ ​യു.​എ​സ് ​ശ​ക്ത​മാ​ക്കി.​ ​നി​ർ​ണാ​യ​ക​ ​ഉ​പ​ക​ര​ണ​ങ്ങ​ളെ​യും​ ​സൈ​നി​ക​രെ​യും​ ​വ​ഹി​ച്ചു​ള്ള​ ​ഒ​മ്പ​ത് ​ഭീ​മ​ൻ​ ​സി​-17​ ​ഗ്ലോ​ബ്മാ​സ്റ്റ​ർ​ ​വി​മാ​ന​ങ്ങ​ൾ​ ​മി​ഡി​ൽ​ ​ഈ​സ്റ്റി​ലെ​ ​യു.​എ​സ് ​ബേ​സു​ക​ൾ​ ​ല​ക്ഷ്യ​മാ​ക്കി​ ​പു​റ​പ്പെ​ട്ടു.​ ​ഡ​സ​ൻ​ ​ക​ണ​ക്കി​ന് ​എ​ഫ്-22​ ​റാ​പ്റ്റ​ർ,​എ​ഫ്-35​ ​യു​ദ്ധ​വി​മാ​ന​ങ്ങ​ളും​ ​ബോം​ബ​റു​ക​ളും​ ​ബേ​സു​ക​ളി​ൽ​ ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.​ ​ഇ​റാ​ന്റെ​ ​തി​രി​ച്ച​ടി​ ​മു​ന്നി​ൽ​ ​ക​ണ്ട് ​ബ​ഹ്റൈ​നി​ലെ​യും​ ​ഖ​ത്ത​റി​ലെ​യും​ ​ബേ​സു​ക​ളി​ൽ​ ​നി​ന്ന് ​നൂ​റു​ക​ണ​ക്കി​ന് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഒ​ഴി​പ്പി​ച്ചു.


Source link

Related Articles

Back to top button