test del 2
യുഎസ് പൈലറ്റിന്റെ അസാധാരണ റേഡിയോ സന്ദേശം; ശത്രുക്കളൊരുക്കിയ കെണിയോ? ആശയക്കുഴപ്പത്തിലായി പെന്റഗൺ

വാഷിങ്ടൺ: ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ അസാധാരണമായ റേഡിയോ സന്ദേശം പെന്റഗണിനെ ആശയക്കുഴപ്പത്തിലാക്കിയെന്ന് റിപ്പോർട്ട്. പ്രോട്ടക്കോളിന് പുറത്തുള്ള അസാധാരണരീതിയിലുള്ള സന്ദേശമാണ് യുഎസ് സൈനിക ആസ്ഥാനത്തെ ഒരുവേള ആശയക്കുഴപ്പത്തിലാക്കിയത്. ഇത് ശത്രുക്കളുടെ കെണിയാണെന്നും സംശയമുയർന്നു.വെടിവെച്ചിട്ട യുദ്ധവിമാനത്തിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ട യുഎസ് സൈനികനാണ് ഇതിനുപിന്നാലെ സൈനിക ആസ്ഥാനത്തേക്ക് സന്ദേശം കൈമാറിയത്. ‘Power be to God’ എന്നായിരുന്നു യുഎസ് സൈനിക ആസ്ഥാനത്ത് ലഭിച്ച സൈനികന്റെ സന്ദേശം. എന്നാൽ, ഇത്തരംഘട്ടങ്ങളിൽ സൈനികൻ നൽകേണ്ടിയിരുന്ന സാധാരണരീതിയിലുള്ള സന്ദേശമായിരുന്നില്ല ഇത്. ഇതാണ് സൈനിക ആസ്ഥാനത്തെ മുൾമുനയിലാക്കിയതെന്നും റിപ്പോർട്ടുകളിലുണ്ട്.’SERE(Survival, Evasion, Resistance, Escape) പ്രോട്ടക്കോൾ സംബന്ധിച്ച് യുഎസ് സൈന്യത്തിലെ പൈലറ്റുമാർക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങളിൽ സന്ദേശങ്ങൾ കൈമാറുമ്പോഴും പൈലറ്റുമാർ ഈ പ്രോട്ടക്കോൾ പാലിക്കാറുണ്ട്. വ്യക്തിത്വം സ്ഥിരീകരിക്കാനും മറ്റും സന്ദേശങ്ങൾക്ക് കൃത്യമായ ശൈലിയുമുണ്ട്. എന്നാൽ, ഇറാനിൽ കുടുങ്ങിയ യുഎസ് പൈലറ്റ് കൈമാറിയ സന്ദേശം ഈ ശൈലിയുള്ളതായിരുന്നില്ല. മാത്രമല്ല, പൈലറ്റിന്റെ സന്ദേശത്തിന് പശ്ചിമേഷ്യൻ ശൈലിയുണ്ടായിരുന്നതും സംശയത്തിനിടയാക്കി.പൈലറ്റിനെ പിടികൂടിയ ശത്രുക്കൾ സൈന്യത്തെ അപകടത്തിൽപ്പെടുത്താനായി നൽകിയ സന്ദേശമാണോ എന്നും സംശയമുണ്ടായി. എന്നാൽ, എത്രയുംവേഗം സൈനികനെ രക്ഷിക്കുകയെന്ന ദൗത്യത്തിനിടെ ഇത്തരം അവ്യക്തതകൾക്ക് സ്ഥാനമുണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Source link


