test del 4 copy of del 3
യുഎസ് കമാൻഡോകളുടെ സാഹസിക നീക്കം; പൈലറ്റിനെ രക്ഷിച്ചു; തകർന്നത് കോടികൾ വിലമതിക്കുന്ന യുദ്ധവിമാനങ്ങൾ, നേട്ടമോ നഷ്ടമോ?

ശത്രുരാജ്യത്തിന്റെ നെഞ്ചുപിളർന്ന് വന്ന് സ്വന്തം സൈനികനെ മോചിപ്പിക്കുക, ഹോളിവുഡ് സിനിമകളെ വെല്ലുന്ന അത്യന്തം നാടകീയമായ ഒരു രക്ഷാദൗത്യത്തിനാണ് ഇറാൻ സാക്ഷ്യം വഹിച്ചത്. തകർന്നു വീണ എഫ്15ഇ സ്ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റിനെ രക്ഷിക്കാൻ ഇറാൻ അതിർത്തിക്കുള്ളിൽ യുഎസ് നടത്തിയ മിന്നൽ ഓപ്പറേഷൻ വിജയകരമായെങ്കിലും, അമേരിക്കയ്ക്ക് നൽകേണ്ടി വന്നത് കനത്ത വില.ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ പോർവിമാനത്തിലെ പൈലറ്റായ കേണലിനെ കണ്ടെത്താനായിരുന്നു ദൗത്യം. ഇരുട്ടിന്റെ മറവിൽ അതിർത്തി കടന്ന യുഎസ് സ്പെഷ്യൽ ഫോഴ്സ് കമാൻഡോകൾ, 7,000 അടി ഉയരമുള്ള മലനിരകൾ താണ്ടി പൈലറ്റിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പൈലറ്റ് സുരക്ഷിതനാണെന്നും ഇതൊരു ‘ചരിത്രപരമായ’ നേട്ടമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.പൈലറ്റിനെ മാറ്റുന്നതിനായി ഇസ്ഫഹാൻ പ്രവിശ്യയിലാണ് യുഎസ് ട്രാൻസ്പോർട്ട് വിമാനങ്ങൾ ഇറങ്ങിയത്. എന്നാൽ, മണലിൽ പുതഞ്ഞതോ സാങ്കേതിക തകരാറോ കാരണം രണ്ട് വമ്പൻ സി-130 (MC-130J Commando II) വിമാനങ്ങൾ പറന്നുയരാനാവാതെ കുടുങ്ങി. ഇറാൻ സൈന്യം വളയുന്നു എന്ന് മനസ്സിലാക്കിയ അമേരിക്കൻ സൈന്യം, തങ്ങളുടെ അത്യാധുനിക സാങ്കേതികവിദ്യ ശത്രുക്കളുടെ കൈക്കലാവാതിരിക്കാൻ രണ്ട് വിമാനങ്ങളും ബോംബ് വെച്ച് തകർത്തു.
Source link


