test del 2

‘യുഎസിന്റെ സ്വിസ് കത്തികൾ’; പൈലറ്റിനെ രക്ഷിക്കാനിറങ്ങിയ പ്രത്യേക സംഘം, അപകടകരമായ തിരച്ചിൽ


വാഷിങ്ടൺ: തങ്ങളുടെ എഫ്-15ഇ യുദ്ധ വിമാനത്തെ ഇറാൻ വെടിവെച്ച് വീഴ്ത്തിയത് യുഎസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ തകർന്നുവീണ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ യുഎസ് ദൗത്യ സംഘം രക്ഷപ്പെടുത്തിയെന്നാണ് സൂചന. ഇതിൽ അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം വിമാനത്തിലുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇയാൾക്കായി ഇറാനും യുഎസും ഒരുപോലെ തിരച്ചിൽ നടത്തി വരികയാണ്. എഫ്-15 യുദ്ധവിമാനത്തിലെ ആയുധ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് കാണാതായതെന്നാണ് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഉദ്യോഗസ്ഥാനായി വിദഗ്ധരായ യുഎസ് കോംബാറ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ യൂണിറ്റുകൾ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിൽ വിമാനം തകർന്നുവീണ പ്രദേശം അരിച്ചുപെറുക്കുമെന്നാണ് യുഎസ് സൈനിക വൃത്തങ്ങൾ പറയുന്നത്.അതീവ അപകടകരമായ സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്ന യുഎസ് വ്യോമസേനയിലെ ഈ അംഗങ്ങൾ ‘സ്വിസ് ആർമി കത്തികൾ’ എന്നാണ് അറിയപ്പെടുന്നത് ഒരു മുൻ യുഎസ് കമാഡർ പറഞ്ഞു.ഇതിനിടെ തങ്ങളുടെ മണ്ണിൽ വീണ യുഎസ് സൈനികനെ ജീവനോടെ പിടികൂടുന്നതിന് ഇറാനും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ജീവനോടെ പിടികൂടാൻ സഹായിക്കുന്നവർക്ക് 66,100 ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇറാനിലെ പ്രാദേശിക മാധ്യമങ്ങൾ വഴി ഇതിന് പ്രചാരണവും നൽകുന്നുണ്ട്. പിന്നാലെ ഇറാൻ പ്രവിശ്യകളിലെ സാധാരണക്കാർ ആയുധങ്ങളുമായി തിരച്ചിൽ നടത്തുന്നതിന്റെ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്.


Source link

Back to top button