യമഹ ഇന്ത്യ ഇ.വി വിപണിയിലെത്തുന്നു

കൊച്ചി: ഇന്ത്യ യമഹ മോട്ടോർ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ ഇ.സി-06 വിപണിയിൽ അവതരിപ്പിക്കുന്നു. ബ്ലൂയിഷ് വൈറ്റ് നിറത്തിൽ ലഭ്യമാകുന്ന ഈ മോഡൽ, യമഹയുടെ പ്രീമിയം ‘ബ്ലൂ സ്ക്വയർ’ ഷോറൂമുകൾ വഴി തെരഞ്ഞെടുത്ത നഗരങ്ങളിൽ വിൽപ്പനയ്ക്ക് എത്തും.
ഇലക്ട്രിക് മൊബിലിറ്റി മേഖലയിലേക്കുള്ള യമഹയുടെ തന്ത്രപ്രധാനമായ പ്രവേശനമാണ് EC-06ന്റെ വിപണനോദ്ഘാടനം. പരിസ്ഥിതി സുസ്ഥിരതയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ഇതിലൂടെ കൂടുതൽ ശക്തിപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ ‘നാഷണൽ മിഷൻ ഓൺ ട്രാൻസ്ഫോർമേറ്റീവ് മൊബിലിറ്റി’ പദ്ധതിയിലേക്കുള്ള നേരിട്ടുള്ള സംഭാവനയാണിത്. 2070ഓടെ നെറ്റ്-സീറോ കാർബൺ വികിരണം കൈവരിക്കണമെന്ന രാജ്യത്തിന്റെ ലക്ഷ്യം ഉറപ്പാക്കും.
EC-06 അവതരിപ്പിക്കുന്നതിലൂടെ കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യങ്ങളിലേക്കുള്ള യമഹയുടെ ദീർഘകാല ലക്ഷ്യവും പരിസ്ഥിതി സൗഹൃദവും ആത്മനിർഭരവുമായ ഇന്ത്യയോടുള്ള പിന്തുണയും വീണ്ടും ഉറപ്പിക്കുന്നുവെന്ന് കമ്പനി അറിയിച്ചു.
ഡെൽഹി എക്സ്-ഷോറൂം വില
1,67,600 രൂപയാണ്.
Source link



