LATEST

മൻ കി ബാത്തിൽ മോദി: ആലിൻ ഭാരതീയരുടെ ഹൃദയം നിറച്ചു മാതാപിതാക്കളുടേത് വലിയ തീരുമാനം

ന്യൂഡൽഹി: മസ്‌തിഷ്‌ക മരണത്തെ തുടർന്ന് അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാമിനെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ” അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഴത്തിലുള്ള വേദനയ്‌ക്കിടയിലും ആലിനിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ബഹുമാനം നിറച്ചു.

കുഞ്ഞിനെ നഷ്‌ടപ്പെടുന്നതിനേക്കാൾ വലിയ ദുഃഖം മാതാപിതാക്കൾക്ക് വേറെയില്ല. കേരളത്തിലെ 10 മാസം പ്രായമുള്ള ആലിനിനെ നമുക്ക് നഷ്‌ടപ്പെട്ടു. ഒരു ജീവിതകാലം മുഴുവൻ ബാക്കിയുണ്ടായിരുന്ന കുട്ടിയായിരുന്നു. ആലിനിന്റെ അവയവങ്ങൾ ദാനംചെയ്യാനുള്ള

മാതാപിതാക്കളുടെ തീരുമാനം അവരുടെ ചിന്ത എത്ര ഉന്നതമാണെന്നും വ്യക്തിത്വം എത്ര വിശാലമാണെന്നും വെളിപ്പെടുത്തുന്നു.

മകളുടെ നഷ്ടത്തിൽ ദുഃഖിക്കുമ്പോൾ തന്നെ, മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും അവരുടെ മനസിൽ നിറഞ്ഞുനിന്നു. ഇത്തരത്തിൽ അവയവദാനത്തിന് തീരുമാനിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ആലിനിന്റെ പേര് ചേർക്കപ്പെട്ടു.

അവയവദാനത്തെക്കുറിച്ചുള്ള അവബോധം ഭാരതത്തിൽ വർദ്ധിക്കുന്നു. ഹൃദയം മാറ്റിവച്ച ഡൽഹിയിലെ ലക്ഷ്മീദേവി കേദാർനാഥിലേക്ക് 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ശ്വാസകോശം മാറ്റിവച്ച പശ്ചിമബംഗാളിലെ ഗൗരാംഗ് ബാനർജി 14,000 അടി ഉയരത്തിലുള്ള നാഥുലയിൽ രണ്ടുതവണ പോയി. രാജസ്ഥാൻ സിക്കറിലെ രാംദേവ് സിംഗ് വൃക്ക മാറ്റിവച്ച ശേഷവും കായികയിനങ്ങളിൽ മികവ് പുലർത്തുന്നു- മോദി പറഞ്ഞു.

 പെരിങ്ങോട്ടുകര കൃഷി. തിരുനാവായ കുംഭമേള

തൃശൂർ പെരിങ്ങോട്ടുകര ഗ്രാമത്തിലെ 570 ഇനം നെൽവിത്തുകൾ ഉപയോഗിച്ചുള്ള കൃഷിയും, തിരുനാവായ കുംഭമേളയും മോദി പരാമർശിച്ചു. ഇന്ന് ഭാരതം ലോകത്തിലെ വലിയ അരി ഉത്‌പാദക രാജ്യമായി മാറിയിരിക്കുന്നു. കൃഷി മാത്രമല്ല, വിത്തുകളുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രചാരണം കൂടിയാണ് നടക്കുന്നത്. മഹാകുംഭമേളയായാലും കേരള കുംഭമേളയായാലും കേവലം സ‌്നാനം ചെയ്യുന്നതിന്റെ ഉത്സവം മാത്രമല്ല, ഓർമ്മകളുടെ ഉണർവും വീണ്ടെടുപ്പും സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുമാണ്.


Source link

Related Articles

Back to top button