CINEMA

‘മോഹൻലാലിനെ എളുപ്പത്തിൽ സ്വാധീനിക്കാം, മമ്മൂട്ടി അങ്ങനെയല്ല; അടുത്ത ലക്ഷ്യം സുരേഷ് ഗോപി’


മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് നടൻമാരായ മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന്റെ രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ച് പലവിധത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും മമ്മൂട്ടിയെക്കുറിച്ച് അത്തരത്തിൽ ഒരു ചർച്ചകളും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടൻമാരുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ഞാൻ മനസിലാക്കിയതുവച്ച് മോഹൻലാലിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളേയില്ല. കൂടെ കൂടുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. മോഹൻലാലിന്റെ സന്തതസഹചാരികളെല്ലാം അടിയുറച്ച ബിജെപി അനുകൂലികളാണ്. നിർമാതാവായ സുരേഷ് കുമാറും മേജർ രവിയും സംവിധായകൻ പ്രിയദർശനും ബിജെപി അനുകൂലികളാണ്.


Source link

Related Articles

Back to top button