CINEMA
മോഹിനിയാട്ടം ഏപ്രിൽ 10ന്

ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായി കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹിനിയാട്ടം ഏപ്രിൽ 10ന് പ്രദർശനത്തിന് . സൈജു കുറുപ്പ് , സൂരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, ജഗദീഷ്,വിജയ് ബാബു,അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്, ദിവ്യ എം നായർ, കലാരഞ്ജിനി,ശ്രുതി സുരേഷ്,ശ്രീജ രവി,ബേബി ജീൻ തുടങ്ങിയവരാണ് താരങ്ങൾ. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.പള്ളിചട്ടമ്പിടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിചട്ടമ്പി ഏപ്രിൽ 10ന് റിലീസ് ചെയ്യും. കയാദു ലോഹറാണ് നായിക .
വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് , സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റെ ബാനറിൽ ചാണുക്യ ചൈതന്യ ചരണും ചേർന്നാണ് നിർമ്മാണം.
Source link


