LATEST

മോഷണക്കേസിൽ മൂന്നുപേർ അറസ്റ്റിൽ


വിഴിഞ്ഞം: മുക്കോലയിൽ വീട്ടിൽ നിന്ന് വെൽഡിംഗ് മെഷീനുകളും മോട്ടറും മോഷ്‌ടിച്ച കേസിൽ മൂന്നുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. വെങ്ങാനൂർ സ്വദേശികളായ സുനീഷ് (28),സതീഷ് (47),കല്ലിയൂർ സ്വദേശി അഭിൻ (22) എന്നിവരാണ് പിടിയിലായത്.സുനീഷ് പോക്സോ കേസിലും അഭിൻ വലിയമല സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. വിഴിഞ്ഞം എസ്.എച്ച്.ഒ റെജിരാജ്,എസ്.ഐ റെജി തോമസ്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ റെജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.


Source link

Related Articles

Back to top button