മോദി തന്നെ ഒന്നാമൻ! ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ലോക നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ നൂറ് മില്യൺ ഫോളോവേഴ്‌സുള്ള ആദ്യ ലോക നേതാവും രാഷ്‌ട്രീയക്കാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലാണ് പ്രധാനമന്ത്രിക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നത്. മോദി ഇൻസ്റ്റാഗ്രാമിൽ ആരെയും പിന്തുടരുന്നില്ല. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാളും ഇരട്ടിയാണ് മോദിയുടെ ഫോളോവേഴ്‌സ്. അടുത്തതായി വരുന്ന അഞ്ച് ലോക നേതാക്കളുടെ മൊത്തം ഫോളോവേഴ്‌സിന്റെ എണ്ണം മോദിയുടെ വ്യക്തികത ഫോളോവേഴ്‌സ് എണ്ണത്തെക്കാളും കുറവാണ്.
43.2 മില്യൺ ഫോളോവേഴ്‌സാണ് ട്രംപിനുള്ളത്. തൊട്ടുപിന്നിലുള്ള ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയ്ക്ക് 15 മില്യൺ ഫോഴോവേഴ്‌സാണുള്ളത്. 14.4 മില്യൺ ഫോളോവേഴ്‌സുമായി ബ്രസീലിയൻ പ്രസിഡന്റ് ലുല ആണ് അടുത്തത്. 11.6 മില്യൺ ഫോളോവേഴ്‌സുമായി തുർക്കി പ്രസിഡന്റ് എർഡോഗനാണ് അഞ്ചാം സ്ഥാനത്ത്.
ഇന്ത്യയിൽ മോദിക്ക് ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്ട്രീയനേതാവ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്. 16.1 മില്യൺ ഫോളോവേഴ്‌സ് ആണ് അദ്ദേഹത്തിനുള്ളത്. 12.6 മില്യൺ ഫോളോവേഴ്‌സുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തൊട്ടുപിന്നിലുള്ളത്.
Source link



