LATEST

മോദി ജനപ്രീതിയുള്ള ആഗോള നേതാവ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ജനപ്രിതിയുള്ള ആഗോള ജനാധിപത്യ നേതാവ്. യു.എസ് ഡാറ്റാ അനലിസ്റ്റ് സ്ഥാപനമായ മോർണിംഗ് കൺസൾട്ട് നടത്തിയ ആഗോള സർവേയിലാണിത്. മോദിക്ക് സർവേയിൽ 68 ശതമാനം റേറ്റിംഗ് ലഭിച്ചു. സർവേയിൽ പങ്കെടുത്ത 26%പേർ മാത്രമാണ് മോദിയുടെ നേതൃത്വത്തെ എതിർത്തത്. ആറു ശതമാനംപേർ അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലാണ് ‘ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് ട്രാക്കർ’ എന്ന സർവേ നടത്തിയത്.62 ശതമാനം വീതം റേറ്റിംഗ് ലഭിച്ച സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുംഗും രണ്ടാംസ്ഥാനത്തെത്തി. ആൻഡ്രെജ് ബാബിസ് (ചെക്ക് റിപ്പബ്ലിക്)-57%, ജാവിയർ മിലേ (അർജന്റീന)-56%, സനേ തകായിച്ചി (ജപ്പാൻ)-56%, മാർക്ക് കാർണി (കാനഡ)-55% എന്നിവരാണ് ജനപ്രീതിയുള്ള മറ്റ് നേതാക്കൾ. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (39%), യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ‌‌ (24%), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (17%) തുടങ്ങിയ പ്രമുഖർ പിന്നിലാണ്.


Source link

Related Articles

Back to top button