test del 3

മോദി കേരളത്തിൽ, നേമത്ത് എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് എസ്ഡിപിഐ, ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം– പ്രധാനവാർത്തകൾ


തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയതും നേമത്ത് എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന എസ്ഡിപിഐയുടെ പ്രഖ്യാപനവുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും വാർത്തയായി. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഊര്‍ജപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്കക്ക് ഇന്ത്യ നൽകിയ അടിയന്തര സഹായവും ഇറാനിൽ യുഎസ് കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന ഇറാന്റെ പ്രസ്താവനയും വലിയ വാർത്താ പ്രാധാന്യം നേടി. വായിക്കാം ഇന്നത്തെ പ്രധാനവാര്‍ത്തകൾ ഒരിക്കൽക്കൂടി….ത്രികോണ പോരാട്ടം നടക്കുന്ന നേമം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായ വി. ശിവൻകുട്ടിയെ പിന്തുണക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും നേമത്ത് ശിവൻകുട്ടിയെയാണ് എസ്ഡിപിഐ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.നയതന്ത്രത്തെപ്പറ്റി പരസ്യമായി സംസാരിക്കുന്ന യുഎസ്, രഹസ്യമായി ഇറാനെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖലിബാഫ്. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി എന്ന വാർത്തയെ തുടർന്നാണ് ഖലിബാഫിന്റെ പ്രതികരണം.


Source link

Back to top button