LATEST
മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി, കമ്പനി ഉഷാറായിരിക്കുകയാണ്’

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി പ്രചാരണം നടത്തുന്നത് പിണറായി വിജയന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ വരുമ്പോഴെല്ലാം കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ ഒരൊറ്റ സീറ്റിലും അക്കൗണ്ട് തുറക്കാന്‍ ബിജെപി യെ യു.ഡി.എഫ് അനുവദിക്കില്ല. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വന്‍ ജനസ്വീകാര്യത കണ്ട് ബി.ജെ.പിയും ഇടതുപക്ഷവും ഒരേപോലെ വിറളിപിടിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
Source link


