LATEST

മോദിക്ക് നെതന്യാഹുവിന്റെ സർപ്രൈസ്

ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി ഇന്ത്യൻ വേഷത്തിലെത്തി സർപ്രൈസ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുർത്ത സ്റ്റൈലിലെ വെള്ള ഷർട്ടും അതിന് മുകളിൽ ഇളം ചാരനിറത്തിലെ ജാക്കറ്റും ധരിച്ചാണ് ബുധനാഴ്ച രാത്രി മോദിയ്ക്ക് വിരുന്ന് നൽകാൻ നെതന്യാഹു എത്തിയത്.

തന്റെ സുഹൃത്തിന് സർപ്രൈസ് നൽകിയെന്ന് ഹിന്ദിയിൽ അടിക്കുറിപ്പോടെ വീഡിയോയും നെതന്യാഹു സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇസ്രയേലി പാർലമെന്റിൽ അഭിസംബോധന നടത്തിയ മോദിയെ തന്റെ കാറിലാണ് നെതന്യാഹു ജെറുസലേമിലെ ടെക് പ്രദർശന വേദിയിലേക്ക് കൊണ്ടുപോയത്. ജെറുസലേമിലെ യാദ് വഷേം ഹോളോകോസ്റ്റ് സ്മാരകവും ഇരുവരും സന്ദർശിച്ചു.

ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അടക്കം നേതാക്കളുമായും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തി. അതേ സമയം, പ്രോട്ടോക്കോൾ മാറ്റിവച്ച് നെതന്യാഹുവും ഭാര്യ സാറയും വിമാനത്താവളത്തിൽ എത്തി മോദിയെ ഇന്ത്യയിലേക്ക് യാത്രയാക്കിയതും അപൂർവ്വതയായി. നേരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഇരുവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.


 കേരളത്തിന്റെ തിരുവാതിര,​ പ്രശംസിച്ച് മോദി

ഇസ്രയേലിലെത്തിയ തനിക്ക് തിരുവാതിര അവതരിപ്പിച്ച് ഊഷ്മള സ്വീകരണം നൽകിയ മലയാളി സമൂഹത്തെ പ്രശംസിച്ച് മോദി. കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് മോദിക്കായി തിരുവാതിര ഒരുക്കിയത്. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വത്തെ പ്രകടനം പ്രതിനിധാനം ചെയ്യുന്നെന്നും പ്രവാസികൾ ഇന്ത്യയുടെ സമ്പന്നമായ കലാ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്നും വീഡിയോ പങ്കുവച്ച് അദ്ദേഹം എക്സിൽ കുറിച്ചു.


Source link

Related Articles

Back to top button