CINEMA

നായകൻ സുട്ടുവിന് ടൊവിനോയുടെ ശബ്ദം

പെണ്ണും പൊറാട്ടും ഫെബ്രു. 13ന്

സുട്ടു എന്ന നായയെയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളെയും പ്രധാന കഥാപാത്രങ്ങളാക്കി നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം പെണ്ണും പൊറാട്ടും ഫെബ്രുവരി 13ന് തിയേറ്രറിൽ . സുട്ടുവിന് ശബ്ദം നൽകുന്നത് ടൊവിനോ തോമസാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങിയ സാധാരണ ഗ്രാമവാസികൾ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.മലയാള സിനിമയിൽ ഇതുവരെ കണ്ടുപരിചിതമല്ലാത്ത വിഷ്വൽ ട്രീറ്റായിരിക്കും പെണ്ണും പൊറാട്ടും. രാജേഷ് മാധവനും, റൈന രാധാകൃഷ്‌ണനും ഒഴികെ മറ്രു കഥാപാത്രങ്ങൾ എല്ലാം പുതുമുഖങ്ങളാണ്. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ അന്തർദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങൾക്കൊപ്പം ഈ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും. എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. കഥ, തിരക്കഥ, സംഭാഷണം രവിശങ്കർ, ഛായാഗ്രഹണം സബിൻ ഊരളിക്കണ്ടി , എഡിറ്റിംഗ് ചമൻ ചാക്കോ , സംഗീതം ഡോൺ വിൻസെന്റ് പി. ആർ & മാർക്കറ്റിംഗ് – അഖിൽ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്


Source link

Related Articles

Back to top button