LATEST

മേക്കപ്പ് ആർട്ടിസ്റ്റ് നവോദയ അമാൻ


ആലപ്പുഴ: മേക്കപ്പ് ആർട്ടിസ്​റ്റും അഭിനേതാവുമായിരുന്ന ആലപ്പുഴ ലജ്നത്ത് വാർഡ് ഫാത്തിമ കോട്ടേജിൽ നവോദയ അമാൻ (82) നിര്യാതനായി. കുഞ്ചാക്കോയുടെ ഉദയ സ്​റ്റുഡിയോയിലൂടെയാണ്​ അമാൻ ​മേക്കപ്പ്​ ആർട്ടിസ്റ്റായത്​. നവോദയയുടെ നിരവധിചിത്രങ്ങളിൽ വേഷമിട്ടതോടെ​ അമാന്റെ പേര്​ ​നവോദയ അമാനെന്നായി​. 1972ലെ പോസ്റ്റുമാനെ കാണാനില്ല സിനിമ മുതൽ 2013ൽ പുറത്തിറങ്ങിയ ‘മാജിക്​ മാജിക്​’ വരെയുള്ള ഒട്ടേറെ സിനിമകളിൽ മേക്കപ്പ്മാനായിരുന്നു. ഭാര്യ: ഹലീമ ബീവി (റിട്ട. വെൽഫയർ ഡിപ്പാർട്ട്മെന്റ്​). മക്കൾ: സിറാജ് അമാൻ (ആർട്ട് ഡയറക്ടർ), അജീബ് അമാൻ (ബിസിനസ്), ഹസീന അമാൻ (ലജനത്ത് എച്ച്.എസ്​.എസ്​ അദ്ധ്യാപിക). മരുമക്കൾ: ഷെർമിൻ സിറാജ് (അദ്ധ്യാപിക), സബീന അജീബ് (അദ്ധ്യാപിക), അൻവർ ഹുസൈൻ (ലോക്കോ പൈലറ്റ്).


Source link

Back to top button