CINEMA

​മെ​യ്ഡ് ​ഇ​ൻ​ ​കൊ​റിയ ടോ​പ്പ് ​ടെ​ൻ​ ​ലി​സ്റ്റിൽ ഒ​ന്നാ​മ​ത്


നെ​റ്റ്ഫ്ലി​ക്സി​ന്റെ​ ​ത​മി​ഴ് ​ചി​ത്രം​ ​’​മെ​യ്ഡ് ​ഇ​ൻ​ ​കൊ​റി​യ​’​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഇ​ഷ്ടം​ ​പി​ടി​ച്ചു​പ​റ്റു​ന്നു.​ ​പ്രി​യ​ങ്ക​ ​മോ​ഹ​ൻ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ചി​ത്രം​ ​രാ.​ ​കാ​ർ​ത്തി​ക് ​ആ​ണ് ​സം​വി​ധാ​നം​ ​ചെ​യ്ത​ത്.​ ​നെ​റ്റ്ഫ്ലി​ക്സി​ന്റെ​ ​ആ​ഗോ​ള​ ​ടോ​പ്പ് 10​ ​ലി​സ്റ്റി​ൽ​ ​(​ഇ​ത​ര​ ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗം​)​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ചി​ത്രം​ 24​ ​രാ​ജ്യ​ങ്ങ​ളി​ലാ​ണ് ​ഇ​പ്പോ​ൾ​ ​ട്രെ​ൻ​ഡിം​ഗി​ൽ.​ ​ഇ​തോ​ടെ​ ​നെ​റ്റ്ഫ്ലി​ക്സി​ൽ​ ​ഒ​റി​ജി​ന​ൽ,​ ​ലൈ​സ​ൻ​സ്ഡ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​ചി​ത്രം​ ​എ​ന്ന​ ​നേ​ട്ട​വും​ ​’​മെ​യ്ഡ് ​ഇ​ൻ​ ​കൊ​റി​യ​’​ ​സ്വ​ന്ത​മാ​ക്കി.​
​മാ​ർ​ച്ച് 12​ന് ​പ്രീ​മി​യ​ർ​ ​ചെ​യ്ത​ ​ഉ​ട​ൻ​ ​ത​ന്നെ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​നേ​ടി​യ​ത്.​ ​ത​മി​ഴ്‌​നാ​ട്ടി​ൽ​ ​നി​ന്നും​ ​സോ​ളി​ലേ​ക്കു​ള്ള​ ​ഷെ​ൻ​ബ​ ​എ​ന്ന​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​യാ​ത്ര,​ ​മ​നോ​ഹ​ര​മാ​യ​ ​ദൃ​ശ്യ​ങ്ങ​ൾ,​ ​പ്രി​യ​ങ്ക​യു​ടെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​എ​ന്നി​വ​ ​സി​നി​മ​യെ​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധേ​യ​മാ​ക്കി.​ ​”​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​നി​ന്നു​ള്ള​ ​ഒ​രു​ ​ചി​ത്രം​ ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത് ​അ​ഭി​മാ​ന​ക​ര​മാ​യ​ ​നി​മി​ഷ​മാ​ണ്.​ ​
വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​ചി​ത്രം​ ​എ​ത്തി​ക്കാ​ൻ​ ​ഇ​ത്ര​യും​ ​മി​ക​ച്ചൊ​രു​ ​പ്ലാ​റ്റ് ​ഫോം​ഒ​രു​ക്കി​ത്ത​ന്ന​ ​നെ​റ്റ്ഫ്ലി​ക്സി​നോ​ടും​ ​ന​ന്ദി​ ​അ​റി​യി​ക്കു​ക​യാ​ണെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​രാ.​ ​കാ​ർ​ത്തി​ക് ​വ്യ​ക്ത​മാ​ക്കി.​ ​ഹൃ​ദ്യ​മാ​യ​ ​ക​ഥ​യി​ലൂ​ടെ​യും​ ​ആ​ർ​ക്കും​ ​പെ​ട്ടെ​ന്ന് ​ഇ​ണ​ങ്ങി​ച്ചേ​രാ​വു​ന്ന​ ​വി​കാ​ര​ങ്ങ​ളി​ലൂ​ടെ​യും​ ​’​മെ​യ്ഡ് ​ഇ​ൻ​ ​കൊ​റി​യ​’​ ​ലോ​ക​മെ​മ്പാ​ടും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ഇ​ടം​പി​ടി​ക്കു​ന്ന​​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​പ്രി​യ​ങ്ക​ ​മോ​ഹ​ൻ.


Source link

Related Articles

Back to top button