test del 1
മെഡിക്കൽ പ്രവേശനം ജാഗ്രതയോടെ വേണം: ആരോഗ്യ യൂണി.

തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ജാഗ്രതയോടെ വേണമെന്ന് ആരോഗ്യസർവകലാശാല അറിയിച്ചു. സർവകലാശാലയുടെ അംഗീകാരമില്ലാതെ നിരവധി അനധികൃത സ്ഥാപനങ്ങൾ കോഴ്സുകൾ നടത്തുന്നുണ്ട്.വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രവേശനം നൽകിയാൽ അവരുടെ വിദ്യാഭ്യാസവും ഭാവിയും പ്രതികൂലമായി ബാധിക്കാനിടയാക്കും.കേരളത്തിൽ ആരോഗ്യ ശാസ്ത്ര കോഴ്സുകൾ നടത്തുന്നതിനുള്ള നിയമപരമായ അധികാരം ആരോഗ്യ സർവകലാശാലയ്ക്കാണുള്ളതെന്നും സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത അംഗീകൃത സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും വിവരങ്ങൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
Source link


