CINEMA

മെഗാ തിരക്കിൽ മോഹൻലാൽ

മഹേഷ് നാരായണന്റെ പാട്രിയറ്റും വിസ്മയ മോഹൻലാലിന്റെ തുടക്കവും ഡിസംബറിൽ മോഹൻലാൽ പൂർത്തിയാക്കും.

പുതുവർഷത്തിൽ മേജർ രവിയുടെ പഹൽഗാമിലും നവാഗതനായ ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലുമാണ് മോഹൻലാൽ അഭിനയിക്കുത. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 3 നാളെ തൊടുപുഴയിൽ പാക്കപ്പ് ആകും. തുടർന്ന് പാട്രിയറ്റിൽ മോഹൻലാൽ ജോയിൻ ചെയ്യും. മകൾ വിസ്മയ അഭിനയ അരങ്ങേറ്രം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിൽ അതിഥി താരം ആയാണ് മോഹൻലാൽ എത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി ആണ് മറ്റൊരു പ്രധാന താരം. അതേസമയം പാട്രിയറ്റ്, ദൃശ്യം 3 എന്നീ ചിത്രങ്ങൾ മധ്യവേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തും.

ഇന്ത്യയുടെ അഭിമാനമായ ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈനിക മുന്നേറ്റങ്ങൾ മുൻനിർത്തിയുള്ള മേജർ രവി ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായതാണ്. കാശ്മീരിലെ പഹൽഗാം, ശ്രീനഗർ എന്നിവിടങ്ങളിലായിരുന്നു ആദ്യ ഘട്ട ചിത്രീകരണം. 25 ദിവസത്തെ ഡേറ്ര് പഹൽഗാമിന് മോഹൻലാൽ നൽകിയിട്ടുണ്ട്.
പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ ആണ് നിർമ്മാണം.

ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജനുവരിയിൽ മോഹൻലാൽ അഭിനയിക്കും. ഈരാറ്റുപേട്ട ആണ് ലൊക്കേഷൻ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button