LATEST

മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും അമ്മയും ജീവനൊടുക്കി


കൊച്ചിയിൽ മരിച്ചത് തിരുവനന്തപുരം സ്വദേശികൾകൊച്ചി: എറണാകുളം വടുതലയിൽ മൂന്ന് മക്കളെ വിഷം കലർത്തിയ ജ്യൂസ് നൽകി കൊലപ്പെടുത്തിയ ശേഷം യുവതിയും അമ്മയും തൂങ്ങി മരിച്ചതിന് കാരണം ഒറ്റപ്പെടലെന്ന് ആത്മഹത്യാക്കുറിപ്പ്. കർഷകറോഡ് ഗ്രീൻ ഗാർഡൻ ലെയ്‌നിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം വിളപ്പിൽശാല കാരോട് കനകവിഹാറിൽ അശ്വതി എസ്.നായർ (37), അമ്മ വൈ.ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (4), അക്ഷിത (2) എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ 8.30 ഓടെ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുണ്ട്. അശ്വതിയുടെ ഭർത്താവ് അക്ഷതിന്റെ ആത്മഹത്യയെത്തുടർന്നുള്ള ഒറ്റപ്പെടലും അയൽവാസികളുടെ കുറ്റപ്പെടുത്തലുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാക്കുറിപ്പി​ലെ സൂചന.


Source link

Related Articles

Back to top button