LATEST

അസാമിൽ ബി.ജെ.പി മന്ത്രി കോൺഗ്രസിൽ


ഗുവാഹത്തി: ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് അസാം യുവജന ക്ഷേമ – കായിക മന്ത്രി നന്ദിത ഗാർലോസ കോൺഗ്രസിൽ ചേർന്നു. ഹാഫ്‌‌ലോംഗിൽ നടന്ന ചടങ്ങിലാണ് നന്ദിത കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിതയുടെ നിലവിലെ മണ്ഡലമായ ഹാഫ്‌ലോംഗിൽ മത്സരിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻലവലിച്ചാണിത്.2021ൽ തിരഞ്ഞെടുക്കപ്പെട്ട ഗോർലോസ സംസ്ഥാന മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഖനി, ധാതുക്കൾ, ഗോത്ര വകുപ്പുകൾ എന്നിവ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. 126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മേയ് നാലിന് വോട്ടെണ്ണൽ നടക്കും.


Source link

Back to top button