ഹാൻസ് കൈവശം വച്ചതിന് എക്സൈസ് പിഴയിട്ടു; ദേഷ്യം തീർക്കാൻ കണ്ടക്ടറെ തല്ലിച്ചതച്ച് യാത്രക്കാരൻ

കോഴിക്കോട്: ഹാൻസ് കൈവശം വച്ചതിന് കെഎസ്ആർടിസി യാത്രക്കാരന് എക്സൈസ് ഉദ്യോഗസ്ഥർ പിഴയിട്ടു. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസിലാണ് സംഭവം. ഇതിന്റെ ദേഷ്യം തീർക്കാനായി യാത്രക്കാരൻ കണ്ടക്ടറെ മർദിച്ചു.വ്യാഴാഴ്ച രാവിലെ 7.20നായിരുന്നു സംഭവം. ചേളന്നൂർ കണ്ണങ്കര മനയിൽത്താഴം സ്വദേശി എം എം അഭിജിത്തിനാണ് (43) മർദനമേറ്റത്. കോഴിക്കോട്ടേക്ക് വരുംവഴി തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ എത്തിയപ്പോഴാണ് ഹാൻസ് കൈവശം വച്ചതിന് യാത്രക്കാരനോട് ഉദ്യോഗസ്ഥർ പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്.എന്നാൽ, പിഴയടക്കാൻ യാത്രക്കാരൻ തയ്യാറായില്ല. ഇയാളുടെ പേരും മേൽവിലാസവും ചോദിച്ചറിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥർ കോടതിയിൽ പിഴയടക്കാൻ ആവശ്യപ്പെട്ടു. യാത്രക്കാരൻ അത് സമ്മതിക്കുകയും ചെയ്തു. ബസ് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാരൻ കണ്ടക്ടറുടെ അടുത്തേക്കെത്തി.
Source link



